ദുബൈ എക്സ്പോയ്ക്ക് പ്രൗഢ ഗംഭീര തുടക്കം. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കമുള്ള ഭരണാധികാരികള്‍ ചടങ്ങില്‍ പങ്കെടുത്തു. മനസുകളെ ചേര്‍ത്തു നിര്‍ത്തി നമുക്ക് ഭാവിയിലേക്ക് നടക്കാമെന്ന പ്രമേയം മുൻനിർത്തിയാണ് ഇത്തവണത്തെ എക്സ്പോയ്ക്ക് തുടക്കം കുറിക്കുന്നത്. ആറുമാസം വരെ നീണ്ടു നിൽക്കുന്നതാണ് പരിപാടികൾ.

ലോകപ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത പരിപാടികള്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മിഴിവേകി. virtualexpo.world, Expo 2020 TV എന്നിവ വഴി തത്സമയം പരിപാടികള്‍ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 191 രാജ്യങ്ങളാണ് എക്സ്പോയില്‍ പങ്കെടുക്കുക.

2021 ഒക്ടോബര്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെ എക്സ്പോ നീളും. ആറു മാസത്തിനിടെ രണ്ടര കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here