സന്ദർശകർക്ക് മെട്രോയിൽ എക്സ്പോ വേദിയിലെത്താൻ ആർടിഎ വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റെഡ്-ഗ്രീൻ ലൈനുകളിൽ തിരക്കുള്ള സമയങ്ങളിൽ 2.38 മിനിറ്റ് ഇടവേളയിൽ ട്രെയിൻ എത്തും. ശനി- ബുധൻ ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ രാത്രി 1.15 വരെ സർവീസ് ഉണ്ടാകും.

വ്യാഴം പുലർച്ചെ 5 മുതൽ പിറ്റേന്നു പുലർച്ചെ 2.25 വരെയും വെള്ളി രാവിലെ 8 മുതൽ രാത്രി 1.15വരെയുമാണ് സർവീസ്. ജബൽഅലി മെട്രോ സ്റ്റേഷനിൽ നിന്ന് എക്സ്പോ സ്റ്റേഷനിലേക്ക് 15 കിലോമീറ്ററാണുള്ളത്.

ഇരുദിശകളിലേക്കും മണിക്കൂറിൽ 46,000 പേർക്കു യാത്ര ചെയ്യാം. ദുബായ് ട്രാം ശനി-ബുധൻ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 1 വരെയും വെള്ളി രാവിലെ 8 മുതൽ രാത്രി ഒന്നുവരെയും സർവീസ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here