ദുബായ് എക്​സ്​പോ 2020യുടെ ഉദ്​ഘാടന ദിനങ്ങള്‍ പ്രമാണിച്ച്‌​ സര്‍ക്കാര്‍ മേഖലയില്‍ ആറ്​ ദിവസത്തെ അവധി പ്രഖ്യാപിച്ചു. എക്​സ്​പോ തുടങ്ങുന്ന ഒക്​ടോബര്‍ ഒന്ന്​ മുതല്‍ ആറ്​ വരെയാണ്​ അവധി. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ അവധി പ്രഖ്യാപിച്ചത്​.

തിങ്കളാഴ്​ച രാവിലെ ശൈഖ്​ ഹംദാന്‍ സൈക്കിളില്‍ എക്​സ്​പോ വേദിയില്‍ സന്ദര്‍ശനം നടത്തുകയും അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്​തിരുന്നു. ഒക്​ടോബര്‍ ഒന്ന്​ മുതല്‍ 2022 മാര്‍ച്ച്‌ 31 വരെയാണ്​ ദുബൈ എക്​സ്​പോ.

LEAVE A REPLY

Please enter your comment!
Please enter your name here