കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തി​നി​ട​യി​ലും യു.​എ.​ഇ​യി​ലെ ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ 9.75 ബി​ല്യ​ൺ ദി​ർ​ഹ​മി​ന്റെ നേ​ട്ടം കൈ​വ​രി​ച്ചു. യു.​എ.​ഇ​യി​ലെ ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ മൊ​ത്തം ചെ​ല​വ് 24.997 ബി​ല്യ​ൺ ദി​ർ​ഹ​വും വ​രു​മാ​നം 34.744 ബി​ല്യ​ൺ ദി​ർ​ഹ​മു​മാ​യി​രു​ന്നു​വെ​ന്ന് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. 9.75 ബി​ല്യ​ൺ ദി​ർ​ഹ​മിന്റെ ബ​ജ​റ്റ് മി​ച്ചം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്. ഫെ​ഡ​റ​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ പൊ​തു ബ​ജ​റ്റ് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് യു.​എ.​ഇ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഫെ​ഡ​റ​ൽ അ​ധി​കൃ​ത​രു​ടെ ബ​ജ​റ്റ് മി​ച്ചം ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ 1.8 ബി​ല്യ​ൺ ദി​ർ​ഹ​മാ​യി​രു​ന്നു. ര​ണ്ടാം പാ​ദ​ത്തി​ലെ മി​ച്ചം ഏ​ക​ദേ​ശം 7.95 ബി​ല്യ​ൺ ദി​ർ​ഹ​മാ​യി ഉ​യ​ർ​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ ധ​ന​മ​ന്ത്രാ​ല​യ​ത്തിൻറെ വ​രു​മാ​ന മൂ​ല്യം 19.451 ബി​ല്യ​ൺ ദി​ർ​ഹ​മാ​യി​രു​ന്നു. ഫെ​ഡ​റ​ൽ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ മൊ​ത്തം വ​രു​മാ​ന​ത്തിന്റെ 56 ശ​ത​മാ​ന​മാ​ണി​ത്. മാ​ന​വ വി​ഭ​വ​ശേ​ഷി സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യ​ത്തിന്റെ വ​രു​മാ​നം ഏ​ക​ദേ​ശം 1.99 ബി​ല്യ​ൺ ദി​ർ​ഹ​മാ​യി​രു​ന്നു. മ​റ്റു ഫെ​ഡ​റ​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​രു​മാ​നം 16.572 ബി​ല്യ​ൺ ദി​ർ​ഹ​മി​ലെ​ത്തി​യ​താ​യും ഈ ​വ​രു​മാ​നം മ​റ്റു മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്ത​താ​യും ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here