ക​ർ​ശ​ന മാർഗ്ഗനിർദ്ദേശ​ങ്ങ​ളു​മാ​യി അബുദാബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് വാ​ല​റ്റ് പാ​ർ​ക്കി​ങ് സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. വാ​ല​റ്റ് പാ​ർ​ക്കി​ങ് ജീ​വ​ന​ക്കാ​ർ ഓ​രോ വാ​ഹ​ന​വും പാ​ർ​ക്ക് ചെ​യ്ത ശേ​ഷം കൈ ​ക​ഴു​കു​ക​യും ശു​ചീ​ക​രി​ക്കു​ക​യും വേ​ണം. വാ​ല​റ്റ് പാ​ർ​ക്കി​ങ് ജോ​ലി​യി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് കോ​വി​ഡ്-19 പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ണ്. ജീ​വ​ന​ക്കാ​ർ പ​തി​വാ​യി ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. മാ​സ്‌​കും കയ്യുറകളും ധ​രി​ക്ക​ണം. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​മു​മ്പ് സീ​റ്റും സ്​​റ്റി​യ​റി​ങ് വീ​ലും മൂ​ട​ണം.

കാ​ർ സ്വീ​ക​രി​ക്കു​ന്ന​തി​നു​ മു​മ്പ് സ​ന്ദ​ർ​ശ​ക​രു​ടെ താ​പ​നി​ല നി​രീ​ക്ഷി​ക്ക​ണം. സ​ന്ദ​ർ​ശ​ക​ർ​ക്കോ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കോ കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണം ബോ​ധ്യ​പ്പെ​ട്ടാ​ൽ വാ​ല​റ്റ് പാ​ർ​ക്കി​ങ് സേ​വ​നം ന​ൽ​കാ​തി​രി​ക്കാ​നു​ള്ള അ​വ​കാ​ശം ജീ​വ​ന​ക്കാ​ർ​ക്കു​ണ്ട്.ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു​ള്ള സു​ര​ക്ഷ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഈ ​സേ​വ​നം താ​ൽ​ക്കാ​ലി​ക​മാ​യി അ​ബൂ​ദ​ബി​യി​ൽ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഷോ​പ്പി​ങ് മാ​ളു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ക​മ്പ​നി​ക​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്കും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​മാ​ണ് വീ​ണ്ടും വാ​ല​റ്റ് പാ​ർ​ക്കി​ങ് സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here