യുഎഇയില്‍ ഇന്നു മുതല്‍ ചില സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വന്‍ ഫീസ് ഇളവ്. പതിനായിരം ദിര്‍ഹം വരെ ഈടാക്കിയിരുന്ന ഫീസുകള്‍ ഇന്നു മുതല്‍ പകുതിയാക്കുകയോ പൂര്‍ണമായും ഇളവ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.

ഭക്ഷ്യസുരക്ഷ, വിതരണം, പ്രാദേശിക ഭക്ഷ്യോല്‍പാദനം എന്നിവ വര്‍ധിപ്പിക്കാനും കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാനുമാണ് ഈ നീക്കം. ഭക്ഷ്യമേഖലയിലേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സാമ്ബത്തികഭാരം ലഘൂകരിക്കാനുമാണ് ഫീസ് ഇളവുകളെന്ന് മന്ത്രി ഡോ.അബ്ദുല്ല ബെല്‍ഹെയ്ഫ് അല്‍ നുഐമി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here