ലേബർ സ്റ്റാൻഡേർഡ്‌സ് ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് ഷാർജ ലേബർ സ്പോർട്സ് ടൂർണമെന്റ് ജനുവരി ഏഴിന് ആരംഭിക്കും. എയർപോർട്ടിന് എതിർവശത്തുള്ള ഷാർജ നാഷണൽ പാർക്കിൽ നടക്കുന്ന ടൂർണമെന്റ് മാർച്ച് 22 വരെ തുടരും. രാവിലെ ഏഴുമണി മുതൽ വൈകീട്ട് അഞ്ചരവരെയാണ് മത്സരങ്ങൾ നടക്കുക.

ഷാർജ സ്പോർട്സ് കൗൺസിൽ, സ്പോർട്സ് ക്ലബ്, റീച്ച് ടാർഗറ്റ് എന്നീ പ്രസ്ഥാനങ്ങളുമായി ചേർന്നാണ് മത്സരങ്ങൾ നടക്കുക. ക്രിക്കറ്റ്, ഫുട്‍ബോൾ, ബാസ്കറ്റ് ബോൾ, വോളിബോൾ, ഹോക്കി എന്നിവയ്‌ക്കൊപ്പം പാഡിൽ ടെന്നീസും ഇത്തവണ മത്സരയിനത്തിലുണ്ട്. 195 ടീമുകൾ മത്സരിക്കും. വിവിധ ഗ്രൂപ്പുകളാക്കി തരം തിരിച്ചാണ് മത്സരങ്ങൾ നടക്കുക. രണ്ടര ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്യും.

തൊഴിലാളി സമൂഹത്തിൽനിന്ന് വലിയ പങ്കാളിത്തം ഇത്തവണത്തെ ടൂർണമെന്റിൽ പ്രതീക്ഷിക്കുന്നതായി അതോറിറ്റി ചെയർമാൻ സലിം യൂസഫ് അൽ കസീർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here