കുവൈത്തില്‍ സെപ്​റ്റംബര്‍ ഒന്നിനുശേഷം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക്​ പ്രതിദിന പിഴ ചുമത്തുന്നു. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക്​ നവംബര്‍ 30 വരെ സ്വഭാവിക എക്​സ്​റ്റന്‍ഷന്‍ അനുവദിച്ചിരുന്നു. പ്രത്യേക അപേക്ഷ നല്‍കാതെ തന്നെ സ്വാഭാവിക എക്​സ്​റ്റന്‍ഷന്‍ നല്‍കുന്ന സംവിധാനമായിരുന്നു പ്രാബല്യത്തിലാക്കിയത്​.

സെപ്റ്റംബര്‍ 1 ന്​ ശേഷം ഇത്​ അനുവദിക്കുന്നില്ല. മാനുഷിക പരിഗണനവെച്ചും താമസകാര്യ ഓഫിസില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടി തിരക്കുണ്ടാവുന്നത്​ ഒഴിവാക്കാനുമാണ്​ വിസ കാലാവധി നീട്ടിനല്‍കിയത്​. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്​സൈറ്റ്​ വഴി ഓണ്‍ലൈനായും താമസകാര്യാലയത്തില്‍ നേരിട്ടെത്തിയും വിസ പുതുക്കാവുന്നതാണ്​.

ഇത്​ ​ഉപയോഗപ്പെടുത്താതെ സ്വാഭാവിക എക്​സ്​റ്റെന്‍ഷന്‍ പ്രതീക്ഷിച്ചിരുന്നവരാണ്​ വെട്ടിലായത്​. സെപ്​റ്റംബര്‍ ഒന്നിന്​ ശേഷമുള്ള ഓരോ ദിവസത്തിനും രണ്ട്​ ദീനാര്‍ വീതം പിഴ അടക്കേണ്ടി വരും. സെപ്​റ്റംബര്‍ ഒന്നിന്​ മുമ്ബ്​ വിസ കാലാവധി കഴിഞ്ഞവര്‍ക്ക്​ നവംബര്‍ 30 വരെ സ്വാഭാവിക എക്​സ്​റ്റെന്‍ഷന്‍ നല്‍കിയിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here