യുഎഇയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ലോക വ്യാപകമായി കോവിഡ് വാക്സിനുകളുടെ ക്ലിനിക്കല്‍ ട്രയലുകള്‍ നടന്നുകൊണ്ടിരിക്കെയാണ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

തിങ്കളാഴ്ചയാണ് വാക്സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നല്‍കുന്നതിന് യുഎഇ അനുമതി നല്‍കിയത്. നിലവില്‍ ഓക്സ്ഫോര്‍ഡ്-ആസ്ട്രാസെനകയുടെ കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വിവിധ രാജ്യങ്ങളിലായി നടക്കുന്നുണ്ട്. ഇന്ത്യയില്‍ മരുന്നു കമ്ബനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് വാക്സിനിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here