അബുദാബിയില്‍ ബസ് സ്​റ്റോപ്പുകളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ വന്‍ പിഴ.2000 ദിര്‍ഹമാണ് പിഴ ഈടാക്കുക.പൊതു ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നല്‍കിയ മേഖലകള്‍ കൈവശപ്പെടുത്തരുതെന്നും അബൂദബി മുനിസിപ്പാലിറ്റീസ്, ഗതാഗത വകുപ്പിനു കീഴിലെ സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു.

പൊതുഗതാഗത ബസ് സ്​റ്റോപ്പുകളില്‍ മറ്റുവാഹനങ്ങള്‍ തമ്ബടിക്കുന്നത് അപകടങ്ങള്‍ക്കും ബസ് യാത്രാ തടസ്സങ്ങള്‍ക്കും കാലതാമസത്തിനും കാരണമാകുന്നു.സ്വകാര്യ വാഹനങ്ങളു​ടെ തെറ്റായ പ്രവണതകളും പെരുമാറ്റങ്ങളും കണ്ടെത്താനും നിയന്ത്രിക്കാനും നിരീക്ഷണ ക്യാമറകളും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here