ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കാനൊരുങ്ങി യുഎഇയും ഇസ്രയേലും.കാര്‍ഷിക, ആരോഗ്യ മേഖലകളിലെയും മറ്റും പുതിയ വെല്ലുവിളികള്‍ നേരിടാന്‍ സാങ്കേതിക മികവുകള്‍ വര്‍ധിപ്പിക്കും.

നിര്‍മിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികള്‍ക്കു രൂപം നല്‍കുന്നതും സഹകരണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഉന്നതല യോഗത്തില്‍ ചര്‍ച്ച ചെയ്തു. ചരിത്രത്തിലാദ്യമായി കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 15നാണ് ഇസ്രയേല്‍-യുഎഇ സൗഹൃദത്തിനു തുടക്കമായത്. 10 വര്‍ഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകള്‍ ലക്ഷം കോടി ഡോളറിലെത്തിക്കാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here