കോവിഡ് പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ മെയ് ഏഴുമുതൽ രാജ്യത്തേക്ക് തിരിച്ചെത്തി തുടങ്ങിയിരുന്നു. തുടക്കത്തിൽ അനുമതി ലഭിച്ചില്ലെങ്കിലും പിന്നീട് കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രവാസികളെ എത്തിക്കാനുള്ള അനുവാദം കേന്ദ്രസർക്കാർ നൽകുകയായിരുന്നു. ഇതേത്തുടർന്ന് പ്രവാസികളുമായി ദുബായിൽ നിന്നുമാണ് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം എത്തിച്ചേരുക. ദുബായിൽ നിന്നും ഇന്ന് പുറപ്പെടുന്ന വിമാനത്തിൽ കണ്ണൂരിലേക്ക് 109, കാസർഗോഡേക്ക് 47, കോഴിക്കോട്ടേക്ക് 12മലപ്പുറത്തേക് 7 എന്നിങ്ങനെ 180 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത് എന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here