ഇസ്രയേലിന്റെ ആരോഗ്യപരിരക്ഷാ സേവനങ്ങൾ ദുബായിൽ തുടങ്ങാൻ ഒരുക്കം തുടങ്ങി. ദുബായ് ആസ്ഥാനമായുള്ള അൽ തദാവി ഹെൽത്ത് കെയർ ഗ്രൂപ്പ് ഇസ്രയേലിന്റെ ഷേബ മെഡിക്കൽ സെന്ററുമായി ചേർന്ന് ആരോഗ്യപരിരക്ഷാ സേവനങ്ങൾക്കായി പങ്കാളിത്തം ഉറപ്പാക്കി.

സംയുക്ത സംരംഭത്തിൽ ദുബായിൽ മെഡിക്കൽ സേവനം നൽകുന്ന ഇസ്രയേലിൽനിന്നുള്ള ആദ്യ ആശുപത്രിയായി ഷേബ മെഡിക്കൽ സെന്റർ മാറും. പൂർണമായും പ്രവർത്തനക്ഷമമായ ആശുപത്രിയായി മെഡിക്കൽ സെന്റർ മാറും. 2021 ജനുവരിയിൽ ഒരു ഡയബറ്റിക് ക്ലിനിക് ആണ് ലക്ഷ്യമിടുന്നത്. ഓൺ-സൈറ്റ്, വിദൂര ടെലി മെഡിസിൻ ചികിത്സകളും കൺസൾട്ടേഷനുമാണ് ആദ്യഘട്ടത്തിൽ വാഗ്ദാനം ചെയ്യുക.

ഇസ്രയേലിലെ ഏറ്റവുംവലിയ ആശുപത്രിയായ ഷേബ മെഡിക്കൽ സെന്റർ ലോകത്തെ ഏറ്റവും മികച്ച 10 ആശുപത്രികളിലൊന്നായി റാങ്ക് ചെയ്യപ്പെട്ടിരുന്നുവെന്ന് ഡയറക്ടർ യോവൽ ഹാർ ഇവൻ പറഞ്ഞു. മെഡിക്കൽ മേഖലയിലെ ഉണർവിന് ഈ പങ്കാളിത്തം സഹായിക്കുമെന്ന് അൽ അദാവി ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മർവാൻ ഇബ്രാഹിം നാസർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here