ടെഹ്റാന്‍/ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 900 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ അതീവ ദുരിതത്തിലെന്ന് വെളിപ്പെടുത്തല്‍. കോവിഡ്-19 രോഗബാധ ഏറ്റവും കൂടുതല്‍ ആഘതമേല്‍പ്പിച്ച മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. കോവിഡ്-19 ഭീഷണിയില്ലെങ്കിലും ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ഭക്ഷണം പോലും ലഭിക്കാതെ സംഘം പട്ടിണിയുടെ വക്കിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. കുടുങ്ങിക്കിടക്കുന്ന തങ്ങളെ രക്ഷിക്കാന്‍ ഇന്ത്യാഗവണ്‍മെന്റ് ഇടപെടണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.

ഇറാനിലെ ഫിഷ് ഐലന്റ്, അസ്സാലുവേ, ചിരുവേ എന്നീ പ്രദേശങ്ങളിലായാണ് മത്സ്യത്തൊഴിലാളികള്‍ തിരികെ വരാനാകാതെ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here