അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ അമേരിക്കയിലേക്കും ഫ്രാന്‍സിലേക്കും ഇന്ത്യയില്‍ നിന്നും വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുന്നു. ജര്‍മ്മനിയുമായും വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച്‌ ധാരണയിലായിട്ടുണ്ടെന്ന് വ്യോമയാനവകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

എയര്‍ ബ്രിഡ്ജസ് അഥവാ എയര്‍ ബബിള്‍സ് എന്ന സംവിധാനമാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ കോവിഡ് കാലത്ത് രാജ്യങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിമാനസര്‍വ്വീസ് നടത്താന്‍ പലരാജ്യങ്ങളിലും ഇപ്പോഴും വിലക്ക് നിലനില്‍ക്കുന്നുണ്ട്. എങ്കിലും നയതന്ത്ര ചര്‍ച്ചകളുടെ ഫലമായി ചില രാജ്യങ്ങളിലേക്കുള്ള വ്യോമയാന സര്‍വ്വീസുകള്‍ പുനരാംരംഭിക്കാന്‍ വഴിയൊരുങ്ങിയിട്ടുണ്ട്. കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാവും ഈ രാജ്യങ്ങളിലേക്ക് വ്യോമയാനസര്‍വ്വീസ് ആരംഭിക്കുക – ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

എയര്‍ ബബിള്‍സ് കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാനാകും. അവിടെ നിന്നും തിരിച്ചും വരാം.ജൂലൈ 18 മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ എയര്‍ ഫ്രാന്‍സ് 28 സര്‍വീസുകള്‍ ഡല്‍ഹി, മുംബൈ, ബംഗളുരു, പാരീസ് എന്നിവിടങ്ങളില്‍ നിന്നും നടത്തും. അതേസമയം, അമേരിക്കന്‍ വ്യോമയാന കമ്ബനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് ഇന്ത്യയ്ക്കും യുഎസിനും ഇടയില്‍ ജൂലൈ 17 മുതല്‍ ജൂലൈ 31 വരെ 18 സര്‍വീസുകളും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here