ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഈ രാജ്യങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് ആഗസ്ത് 5 മുതല്‍ യുഎഇയില്‍ പ്രവേശിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നേജീരിയ, ഉഗാണ്ട എന്നീ രാജ്യക്കാരായ റസിഡന്റ് വിസയുള്ളവര്‍ക്കാണ് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഇളവ് പ്രഖ്യാപിച്ചത്.

നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. രണ്ടാം ഡോസ് എടുത്ത് ചുരുങ്ങിയത് 14 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. മുഴുവന്‍ യാത്രക്കാരും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിവരങ്ങൾക്കും ജോയിൻ ചെയ്യുക
https://chat.whatsapp.com/KJxkHzTI9Eh1sLFGkcm5TJ

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോകര്‍മാര്‍, നഴ്‌സുമാര്‍ ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിനെടുക്കാതെ തന്നെ ആഗസ്ത് 5 മുതല്‍ യുഎഇയിലേക്ക് വരാവുന്നതാണ്.

മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ പ്രഖ്യാപനം. വിമാന വിലക്ക് ആഗസ്ത് 31 വരെ നീളാനിടയുണ്ടെന്ന് കഴിഞ്ഞ ദിവസം ട്രാവലിങ് രംഗത്തുള്ളവര്‍ സൂചിപ്പിച്ചിരുന്നു.

ഏപ്രില്‍ 22നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയത്. അതിന് ശേഷം പല തവണയായി ഇത് ദീര്‍ഘിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here