ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് മിന്നൽ പ്രളയം. നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വൻ ദുരന്തം. 150ഓളം പേരെ കാണാതായതായാണ് വിവരം.

ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജോഷിമഠില്‍ വൻ വെള്ളപ്പൊക്കമുണ്ടായി. ഇവിടെ നിരവധിപ്പേര്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഐടിബിപിയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു.

കനത്തമഴയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞു വീണത്. ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചു. അളകനന്ദ നദിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here