അബുദാബിയില്‍ ഭക്ഷ്യസുരക്ഷയുറപ്പാക്കാന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കി. ഭക്ഷ്യസംവിധാനങ്ങള്‍, കാര്‍ഷികരംഗം, ഭക്ഷ്യ ആവശ്യങ്ങള്‍ക്കായുള്ള മൃഗങ്ങളെ പരിപാലിക്കുന്ന ഫാമുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ഭക്ഷ്യവസ്തുക്കളുടെ വാണിജ്യ, വ്യവസായ, പ്രൊഫഷണല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട 16 ചട്ടങ്ങളും ആരോഗ്യ ശുചിത്വവുമായും ഉപകരണങ്ങളുമായും ബന്ധപ്പെട്ട 22 വ്യവസ്ഥകളും കൃഷിയുമായി ബന്ധപ്പെട്ട 45 വ്യവസ്ഥകളും മൃഗസംരക്ഷണവും തേനീച്ചവളര്‍ത്തലുമായി ബന്ധപ്പെട്ട വ്യവസ്ഥകളുമാണ് വ്യക്തമാക്കിയിരിക്കുന്നത്. 60 ദിവസത്തിനകം പ്രശ്നപരിഹാരം നടത്തിയാല്‍ ചട്ടലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴ തുകയില്‍ 25 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here