പുതിയ സീസണു മുന്നോടിയായി ഒരു വിദേശ സൈനിംഗ് കൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പൂര്‍ത്തിയാക്കി. മുന്‍ ക്രിസ്റ്റല്‍ പാലസ് സ്ട്രൈക്കര്‍ ക്വെസി അപ്പിയ ആണ് ഇന്ത്യയിലേക്ക് എത്തുന്നത്. താരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചു. ഇംഗ്ലണ്ടിലാണ് ജനിച്ചതും വളര്‍ന്നതും എങ്കിലും ഘാന ദേശീയ ടീമിനു വേണ്ടിയാണ് അപ്പിയ കളിച്ചത്. ഘാനയ്ക്ക് വേണ്ടി ഏഴ് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

30കാരനായ താരം അവസാനമായി ഇംഗ്ലീഷ് ക്ലബായ എ എഫ് സി വിംബിള്‍ഡണ് വേണ്ടിയാണ് കളിച്ചത്. അവസാന മൂന്ന് സീസണിലും വിംബിള്‍ഡണ്‍ തന്നെ ആയിരുന്നു അപ്പിയയുടെ ക്ലബ്. 2012 മുതല്‍ 2016 വരെ താരം പാലസിനൊപ്പം ആയിരുന്നു. റീഡിംഗ്, യോവില്‍ ടൗണ്‍ എന്നീ ഇംഗ്ലീഷ് ക്ലബുകളുടെയും ഭാഗമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here