രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സിയുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജലഗതാഗതത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി ചെലവ് കുറഞ്ഞതും ഏറ്റവും സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതാണീ വാട്ടര്‍ ടാക്സി.

വളരെ കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വാട്ടര്‍ ടാക്സിയുടെ സേവനം പ്രയോജനപ്പെടുത്താം. മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന ഈ ബോട്ടില്‍ ഒരേ സമയം പത്ത് പേര്‍ക്ക് യാത്ര ചെയ്യാം. കാറ്റാമറൈന്‍ രീതിയില്‍ 70 ലക്ഷത്തോളം രൂപ ചെലവിലാണ് വാട്ടര്‍ ടാക്സിയുടെ നിര്‍മ്മാണം. ടാക്സികള്‍ ലഭിക്കുന്നതിനായി പ്രത്യേകം മൊബൈല്‍ നമ്ബര്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തും. മൂന്ന് വാട്ടര്‍ ടാക്സികള്‍ കൂടി ഉടന്‍ നീറ്റീലിറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here