അബുദാബിയില്‍ പ്രാദേശിക സിലബസില്‍ 12ാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പിസിആര്‍ ടെസ്റ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ഥികള്‍ 4 ദിവസത്തിനകം എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്‍ഹൊസന്‍ ആപ്പില്‍ നിന്ന് പ്രിന്റെടുത്ത് സൂപ്പര്‍വൈസറെ ഏല്‍പിക്കണം. പരീക്ഷയ്ക്കു 30 മിനിറ്റ് മുന്‍പ് സ്കൂളില്‍ എത്തണം. കോവി‍ഡ് പോസിറ്റീവ് ആകുന്നവരെ പ്രവേശിപ്പിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here