രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 പേര്‍ക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,713 പേര്‍ കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളം 2,85,74,350 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,65,97,655 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,07,071 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 16,35,993 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 3,40,702 പേര്‍ കോവിഡിന് കീഴടങ്ങി. അതെ സമയം തമിഴ് നാടാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,405 പേര്‍ക്ക് തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

രാജ്യമൊട്ടാകെ 22,41,09,448 പേര്‍ക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 35,74,33,846 പേരുടെ സാംപിള്‍ ഇതുവരെ പരിശോധിച്ചു. ഇതില്‍ വ്യാഴാഴ്ച മാത്രം 20,75,428 സാംപിളുകള്‍ പരിശോധന നടത്തിയെന്നും ഐസിഎംആര്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here