ഗ്രൂപ്പ് ഓഫ് സെവന്‍ (ജി 7) രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ക്ഷണം ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ നിരാകരിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വാഷിംഗ്ടണിലേക്ക് ഉള്ള യാത്ര മെര്‍ക്കലിന് സ്വീകാര്യം അല്ലെന്നും ക്ഷണത്തിന് കൃതജ്ഞത അറിയിക്കുന്നുവെന്നും ജര്‍മന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവായ സ്റ്റീഫന്‍ സൈബെര്‍ട്ട് അറിയിച്ചു. ജൂണ്‍ അവസാനം വാഷിംഗ്ടണിലാണ് ഉച്ചകോടി നടക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ വാഷിങ്ടണ്ണിലെ ക്യാമ്പ് ഡേവിഡില്‍ നടക്കേണ്ടിയിരുന്ന ജി7 ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ജൂണ്‍ രണ്ടാം വാരം നടത്താമെന്ന് ആദ്യം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചകോടി ക്യാമ്പ് ഡേവിഡില്‍ തന്നെ നേരിട്ട് നടത്താമെന്ന് ട്രംപ് തീരുമാനിച്ചത്. അമേരിക്ക, ഇറ്റലി, ജപ്പാന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി-7 രാജ്യങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here