കോവിഡ്​ പ്രതിരോധത്തിന്​ യൂറോപ്യന്‍ കമീഷന്‍ സംഘടിപ്പിച്ച കൊറോണ വൈറസ്​ ഗ്ലോബല്‍ റെസ്​പോണ്‍സ്​ പരിപാടിയില്‍ കുവൈത്ത്​ 100 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വാഗ്​ദാനം ചെയ്​തു. മേയ്​ നാലിന്​ നടന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളുടെ സംഭാവന പട്ടിക കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂനിയന്‍ പുറത്തുവിട്ടു. വിര്‍ച്വല്‍ പരിപാടിയില്‍ കുവൈത്ത്​ അമീറിനെ പ്രതിനിധാനം ചെയ്​ത്​​ പങ്കെടുത്ത വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസര്‍ അല്‍ മുഹമ്മദ്​ അസ്സബാഹ്​ ആണ്​ ഈ പ്രഖ്യാപനം നടത്തിയത്. ലോകത്ത് നിന്നും കോവിഡ്​ പൂർണമായും തുടച്ചു നീക്കും വരെ ​അന്താരാഷ്​ട്ര സമൂഹത്തോട്​ ചേര്‍ന്നുനിന്ന്​ കുവൈത്ത്​ പ്രവര്‍ത്തിക്കുമെന്നും ഇനിയും ആവശ്യ​മെങ്കില്‍ സാമ്ബത്തിക സഹായം നല്‍കുമെന്നും യൂറോപ്യന്‍ യൂനിയനിലെ കുവൈത്ത്​ അംബാസഡര്‍ ജാസിം അല്‍ ബുദൈവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here