തീര്‍ത്തും അര്‍ഹരായവര്‍ക്ക് ടിക്കറ്റ് നല്‍കി വരുന്നുണ്ടെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. തങ്ങളുടെ സാഹചര്യവും, സാമ്പത്തികാവസ്ഥയും കോണ്‍സുലേറ്റില്‍ നേരിട്ടെത്തി ബോധ്യപ്പെടുത്തുന്നവരെ യാത്രാപട്ടികയില്‍ ഉള്‍പ്പെടുത്താനും ടിക്കറ്റുകള്‍ക്ക് മാര്‍ഗമില്ലാത്തവര്‍ക്ക് അവ നല്‍കാനും ശ്രദ്ധിക്കാറുണ്ട്.

കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ നിന്നാണ് ടിക്കറ്റുകള്‍ക്കുവേണ്ട സഹായം ചെയ്യുന്നത്. വിവിധ സംഘടനകളുടെ സഹായവുമുണ്ട്. ഇതൊരു കൂട്ടായ പ്രയത്നമാണ്. മലയാളികള്‍ ആരുംതന്നെ ഇതുവരെ ടിക്കറ്റ് ആവശ്യപ്പെട്ട് ഫോണ്‍ വഴിയോ, നേരിട്ടോ ബന്ധപ്പെട്ടിട്ടില്ല. കൂടുതലും ഹൈദരാബാദ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും ടിക്കറ്റ് ആവശ്യവുമായി ബന്ധപ്പെട്ടതെന്നും കോണ്‍സുലേറ്റ് ഹെല്‍പ് ഡസ്‌ക്കിലെ അനൂപ് അനില്‍ ദേവന്‍ പറഞ്ഞു. പരമാവധി സുതാര്യമായ രീതിയിലാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്. എങ്കിലും പരാതികള്‍ ഉണ്ടാകാം. ബാഹ്യഇടപെടലുകള്‍ ഒന്നുതന്നെ ഇതുവരെയില്ലെന്നും കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here