ഇന്ന് മുംബൈയില്‍ 426 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 14,781 ആയി. ഇന്ന് മാത്രം 28 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 556 ആയി ഉയര്‍ന്നു.

203 പേരെ ഡിസ്ചാര്‍ജ് ചെയ്തതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,313 ആയി. കോവിഡ് ബാധ സംശയിക്കുന്ന 613 പേരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 24427 ആയി. 921 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here