പുതുവർഷ രാവിൽ ഗ്ലോബൽ വില്ലേജ് എട്ടു തവണ കൗണ്ട്ഡൗൺ ചെയ്യും. ആഗോള ഗ്രാമത്തിലെ വിവിധ പവലിയനുകളിൽ വൈകിട്ട് അഞ്ചു മുതൽ വ്യത്യസ്ത സമയങ്ങളിൽ കരിമരുന്ന് പ്രയോഗവും സംഗീത പരിപാടികളും അരങ്ങേറും. സന്ദർശകർക്ക് രാത്രി മുഴുവൻ പടക്കം പൊട്ടിച്ചും സംഗീതത്തിലാറാടിയും നവവത്സരമാഘോഷിക്കാം.

ഇൗ മാസം 31-ന് ഓസ്‌ട്രേലിയയിൽ അർധരാത്രിയായ യുഎഇ സമയം വൈകിട്ട് അഞ്ചിന് ആദ്യത്തെ വെടിക്കെട്ട് നടക്കും. തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആഘോഷങ്ങളും വെടിക്കെട്ടും രാത്രി മുഴുവൻ തുടരും. ഫിലിപ്പീൻസ് മുതൽ റഷ്യ വരെ ആഘോഷത്തിൽ പങ്കുചേര്‍ന്നുള്ള വളരെ സവിശേഷമായ ആഘോഷത്തോടെയാണ് 2022നെ വരവേൽക്കുകയെന്ന് ഗ്ലോബൽ വില്ലേജിലെ എന്റർടൈൻമെന്റ് ഡയറക്ടർ ഷോൺ കോർണൽ പറഞ്ഞു. പരിപാടിയിൽ ഇന്ത്യൻ പവലിയനും പങ്കുചേരും.

LEAVE A REPLY

Please enter your comment!
Please enter your name here