കൊറോണ വൈറസ് ബാധിച്ച 11 ദശലക്ഷത്തിലധികം രോഗികൾ വിവിധ രാജ്യങ്ങളിലായി സുഖം പ്രാപിച്ചു. വെള്ളിയാഴ്ച രാത്രിയോടെ മൊത്തം കേസുകളുടെ എണ്ണം 17,636,000 കവിഞ്ഞു, മരണങ്ങൾ 679,760 ആയി ഉയർന്നു, 2019 ഡിസംബറിൽ ചൈനയിൽ ആദ്യത്തെ കേസുകൾ റിപ്പോർട്ട് ചെയ്തതിനു ശേഷം 210 ലധികം രാജ്യങ്ങളിൽ അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ അണു ബാധകളും മരണങ്ങളും ഉണ്ടായത് യുഎസിൽ ആണ്.2,610,102 അണു ബാധകളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തെത്തി.

കേസുകളുടെ കാര്യത്തിൽ, ആദ്യ അഞ്ച് രാജ്യങ്ങളിൽ യുഎസ് ഒന്നാം സ്ഥാനത്തും പിന്നീട് ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുമാണ്.പതിനായിരത്തിൽ അധികം മരണങ്ങളുള്ള രാജ്യങ്ങൾ ക്രമപ്രകാരം യുകെ (45,999), മെക്സിക്കോ (46,000), ഇറ്റലി (35,132), ഇന്ത്യ (35,747), ഫ്രാൻസ് (30,238), സ്പെയിൻ (28,443), പെറു (19,021), ഇറാൻ (16,569), റഷ്യ (13,963) എന്നിവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here