രാജ്യത്ത് അണ്‍ലോക്കിന്റെ മൂന്നാം ഘട്ടം ഇന്ന് മുതല്‍ നിലവില്‍ വരും. മൂന്നാം ഘട്ടത്തില്‍ രാത്രി കര്‍ഫ്യൂ ഉണ്ടാകില്ല. എന്നാൽ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ തുടരും. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും. ഓഡിറ്റോറിയ ങ്ങൾ സമ്മേളന ഹാളുകൾ എന്നിവ തുറക്കുന്നതില്‍ തീരുമാനം പിന്നീടായിരിക്കും. സ്വാതന്ത്ര്യ ദിനാഘോ ഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ മാത്രമേ നടത്തുകയുള്ളൂ.

അതേസമയം , സിനിമാതീയറ്ററുകളും സ്വിമ്മിംഗ് പൂളുകളും പാര്‍ക്കുകളും അടഞ്ഞുതന്നെ കിടക്കും. രാഷ്ട്രീയ പരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുമുള്ള നിയന്ത്രണം നിലവിലുള്ളത് പോലെ തന്നെ തുടരും.രാജ്യാന്തര വിമാന സര്‍വീസുക ൾക്കുള്ള വിലക്കും തുടരും. എന്നാല്‍, ജിംനേഷ്യങ്ങളും യോഗപഠന കേന്ദ്രങ്ങ ളും ആഗസ്റ്റ് 5 മുതല്‍ തുറക്കാം. അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here