ജി മെയില്‍ അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ ലോകവ്യാപകമായി ഏകദേശം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സേവനങ്ങള്‍ തടസപ്പെട്ടത്. സെര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായതാണ് കാരണമെന്നാണ് വിവരം. ‘പ്രവര്‍ത്തന രഹിതം’ എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്.


യൂട്യൂബ്. ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ പേ അടക്കമുള്ള സേവനങ്ങളും പ്രവര്‍ത്തന രഹിതമായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ട്വിറ്ററില്‍ അടക്കം നിരവധി പേരാണ് ഗൂഗിള്‍ പ്രവര്‍ത്തന രഹിതമായമായ വിവരം പങ്കുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here