സര്‍ക്കാര്‍ ജീവനക്കാരായ പ്രവാസികളുടെ സൗജന്യ ചികിത്സ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാന്‍. 19 തരം അസുഖങ്ങള്‍ക്ക് സൗജന്യ ചികിത്സയും സൗജന്യ മരുന്നുകളും ലഭിക്കില്ലെന്ന് മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ബിന്‍ അലി ബഅൗവില്‍ ഉത്തരവില്‍ വ്യക്തമാക്കി.

അവയവം മാറ്റിവയ്ക്കല്‍, ഹൃദയ ശസ്ത്രക്രിയ, അര്‍ബുദ മുഴകളുടെ ചികിത്സ, കരള്‍ വീക്കം, വന്ധ്യത, ഹോമോഡയാലിസിസ്, കൃത്രിമ അവയവ മാറ്റിവയ്ക്കല്‍ (ഓര്‍ത്തോപിഡിക്), എല്ലാത്തരും ഡയഗ്‌നോസ്റ്റിക്, കാര്‍ഡിയാക് ചികിത്സകളും, ശ്വാസകോശത്തിലെ ഫൈബ്രോസിസ്, മുഖക്കുരു, അല്‍ഷിമേഴ്സ്, ദന്ത ചികിത്സകളും സേവനങ്ങളും തുടങ്ങിയ ഇനി വിദേശി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൗജന്യമായിരിക്കില്ല.

വൃക്ക ചികിത്സയില്‍ ഡയാലിസിസ് മുമ്ബ് ഉപയോഗിക്കുന്ന മരുന്നും ഇന്‍സുലിന്‍ പോലുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള പ്രമേഹ മരുന്നുകളും നാഡി രോഗങ്ങള്‍ക്കും വിയര്‍പ്പിന്റെയും ചികിത്സക്കുള്ള ‘ബോട്ടിലിനം’ എന്ന മരുന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here