അങ്കാറ: തുര്‍ക്കിയുടെ ഇതിഹാസ ഗോള്‍കീപ്പറും ബാഴ്സലോണയുടെ മുന്‍താരവുമായ റുസ്തു റെക്ബറിന് കൊവിഡ്-19. 2002 ഫുട്ബോള്‍ ലോകകപ്പില്‍ തുര്‍ക്കി സെമി ഫൈനല്‍ വരെയെത്തിയത് റുസ്തു റെക്ബറിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു. 46-കാരനായ താരത്തിന് കൊവിഡ് ബാധിച്ച കാര്യം ഭാര്യ ഇസില്‍ റെക്ബറാണ് പുറത്തുവിട്ടത്.

‘എല്ലാം സാധാരണ നിലയിലായിരുന്നു. എന്നാല്‍ പെട്ടെന്നാണ് റുസ്തു രോഗലക്ഷണങ്ങള്‍ കാണിച്ചത്. ഞങ്ങള്‍ ഇപ്പോഴും ഞെട്ടലിലാണ്. എന്റേയും മക്കളുടേയും ടെസ്റ്റ് നെഗറ്റീവാണ്. ഇപ്പോള്‍ അദ്ദേഹം ആശുപത്രിയിലാണ്. ഞങ്ങള്‍ വീട്ടിലും. ഈ സമയവും കടന്നുപോകും. എല്ലാവരും പ്രാര്‍ത്ഥിക്കുക.’ ഇസില്ഡ റെക്ബര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തുര്‍ക്കിക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്രെ മത്സരങ്ങള്‍ കളിച്ച താരമാണ് റുസ്തു റെക്ബര്‍. തുര്‍ക്കിയിലെ കരുത്തരായ ഫെനര്‍ബാഷെ ക്ലബ്ബിനൊപ്പം ഒരു പതിറ്റാണ്ടിലേറെ കളിച്ചു. പിന്നീട് 2003 മുതല്‍ ബാഴ്സയുടെ ഗോള്‍വല കാത്തു. 2012-ലാണ് റുസ്തു ഫുട്ബോളില്‍ നിന്ന് വിരമിച്ചത്.
ഇതുവരെ തുര്‍ക്കിയില്‍ 7500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നൂറിലധികം ആളുകള്‍ കൊവിഡ്-19 മൂലം മരണപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here