ദുബായില്‍ സര്‍ക്കാര്‍സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്.ദുബായ് സര്‍ക്കാരിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണിത്.മാത്രമല്ല ദുബായിയെ ഭൂമിയിലെ ഏറ്റവും മികച്ചതും സന്തോഷകരവുമായ നഗരമാക്കിമാറ്റാനുള്ള ശ്രമത്തിലെ പ്രധാന ഘടകമാണിത്. ഈവര്‍ഷം ഡിസംബര്‍ 12-നകം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണമായും കടലാസ് രഹിതമാകും.

ഇതിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞതായും അല്‍നാസര്‍ വ്യക്തമാക്കി. ഈ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളെയും സ്മാര്‍ട്ട് ദുബായ് ഗവണ്‍മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ വെസം ലൂത്ത അഭിനന്ദിച്ചു. ഇതിലൂടെ മണിക്കൂറുകളുടെ അധ്വാനം ഒഴിവാക്കാം. ചെലവ് കുറയ്ക്കുകവഴി ജനങ്ങള്‍ക്കിടയില്‍ സന്തോഷം വര്‍ധിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here