ഷാർജ: കേരളത്തിലെ എയർപോർട്ടുകളിൽ റാപിഡ് പി സി ആർ നിരക്ക് 1200 രൂപയാക്കി കുറച്ച അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ഗ്ലോബൽ പ്രവാസി അസോസിയേഷൻ. അധികൃതരുടെ ഈ നടപടി പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി പ്രതികരിച്ചു.

കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ ഇതുവരെ 2490 രൂപ മുതലായിരുന്നു റാപിഡ് PCR ടെസ്റ്റിന് ഈടാക്കിയിരുന്നത്. ഫെബ്രുവരി 8 ചൊവ്വാഴ്ച്ച അർദ്ധരാത്രി മുതൽ പുതിയ നിയമം പ്രാപല്യത്തിലായി. എയർപോർട്ടിൽ ഈടാക്കുന്ന RTPCR വിദേശരാജ്യങ്ങളിൽ ഉള്ളത് പോലെ സൗജന്യമാക്കണം എന്ന് പ്രവാസലോകത്തു നിന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രവാസികൾക്ക് താൽക്കാലിക ആശ്വാസം നൽകുന്ന സർക്കാരിന്റെ ഈ നടപടി എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here