സംസ്ഥാനത്ത് കൊവിഡ് പരിശോധനക്കുള്ള ആര് ടി പി സി ആര്, ആന്റിജന്‍ നിരക്കുകള്‍ വെട്ടിക്കുറച്ചു. ആര് ടി പി സി ആര് നിരക്ക് 500 രൂപയില്‍ നിന്ന് 300 രൂപയായും ആന്റിജന്‍ 100 രൂപയുമാക്കിയാണ് പുനര്‍നിശ്ചയിച്ചത്. എന്‍95 മാസ്കിന്റെ കുറഞ്ഞ വില 5.50 രൂപയും പരമാവധി 15 രൂപയുമാക്കിയും നിശ്ചയിച്ചിട്ടുണ്ട്.