ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ ഉള്‍പ്പെടെ ഏറെക്കുറെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഓക്സിജന്‍ കണ്ടെയ്നറുകള്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഓക്സിജന്‍ കണ്ടെയ്നറുകള്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് അറിയുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതോടെ വിമാനയാത്രാ വിലക്ക് പിന്‍വലിക്കുമെന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.