ഹ​ജ്ജി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ യാ​ത്ര​ക്കാ​യി 1700 ബ​സു​ക​ള്‍ ഒ​രു​ക്കു​മെ​ന്ന് ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 68 അം​ഗീ​കൃ​ത ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട്​ ക​മ്ബ​നി​ക​ളു​ടെ ബ​സു​ക​ളാ​ണ്‌ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലെ നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​യി​രി​ക്കും ബ​സു​ക​ള്‍ തീ​ര്‍​ഥാ​ട​ക​രെ പു​ണ്യ​ഭൂ​മി​യി​ലെ​ത്തി​ക്കു​ക​.

അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനുള്ള 60,000 ആഭ്യന്തര തീര്‍ത്ഥാടകരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജന്‍സിക്ക് നല്‍കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

സൗദി പൗരന്മാരും രാജ്യത്തിനകത്തുള്ള വിദേശികള്‍ക്കുമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 13 നായിരുന്നു ആരംഭിച്ചത്. ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ, നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ച തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മത്തിനുള്ള അനുമതി നല്‍കിയതായി മന്ത്രാലയം അറിയിച്ചു. ഹജ്ജ് കര്‍മ്മത്തിനു തിരഞ്ഞെടുത്ത ഹാജിമാരില്‍ 150 രാജ്യങ്ങളിലെ പ്രവാസികളും ഉള്‍പ്പെടുന്നു.യെ​ന്ന് ജ​ന​റ​ല്‍ സി​ന്‍​ഡി​ക്കേ​റ്റ് ഓ​ഫ് കാ​ര്‍​സ് ഫോ​ര്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​ഫ​യേ​ഴ്‌​സ് വൈ​സ് പ്ര​സി​ഡ​ന്‍​റ് ഉ​സാ​മ സു​ക്ക​രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here