കേരളത്തില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമല്ലാത്തതിനാല്‍ ജൂലൈ 21 ബുധനാഴ്ച്ചയായിരിക്കും ബലി പെരുന്നാള്‍ എന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഈദ്ഗാഹുകള്‍ ഉണ്ടാകില്ല.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ച് മുന്നോട്ട് പോവുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, പാളയം ഇമാം വി പി സുഹൈബ് മൗലവി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവരടക്കമുള്ള മതപണ്ഡിതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here