ഹജ്ജിന് നാളെ സമാപനമാവും. നാളെ മൂന്ന് ജംറകളിലും കല്ലേറ് പൂര്‍ത്തിയാക്കി ഹാജിമാര്‍ മിനായോട് വിടപറയും. തുടര്‍ന്ന് വിശുദ്ധ കഅബയില്‍ ത്വാവാഫുല്‍ വിദാ (വിട പറയല്‍ പ്രദക്ഷിണം) പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ മക്കയില്‍ നിന്നും മടക്ക യാത്ര തുടങ്ങും.

ഹജ്ജ് ചരിത്രത്തിലെ അതുല്യ നാളുകളാണ് കടന്ന് പോയതെന്നും ഹജ്ജ് വിജയകരമാണെന്നും വിവിധ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. ഇനി ബാക്കിയുള്ളത് ജംറകളിലെ കല്ലേറ് കര്‍മം മാത്രമാണ്. ലോകം മുഴുവന്‍ കൊവിഡ് ഭീഷണിയുടെ നിഴലിലായിട്ടും ഒരു ഹാജിക്കും ഇതുവരെ കൊവിഡ് ലക്ഷണമില്ല. ഇത് അഭിമാനകരമായ നേട്ടമാണെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here