മക്കയില്‍ വീണ്ടും വിദേശ ഉംറ തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി.ഇന്തോനേഷ്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കഴിഞ്ഞ ദിവസം മക്കയിലെത്തിയത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ നിശ്ചലമായതായിരുന്നു വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടനം.

വകഭേദം സംഭവിച്ച കൊറോണ വൈറസ് വ്യാപന ഭീതിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ, വിദേശ ഉംറ തീര്‍ത്ഥാടകരുടെ വരവും നിശ്ചലമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ വിമാന വിലക്കിനെ തുടര്‍ന്ന്, സ്വദേശങ്ങളിലേക്ക് തിരിച്ച്‌ പോകേണ്ടിയിരുന്ന നിരവധി തീര്‍ത്ഥാടകര്‍ സൗദിയില്‍ കുടുങ്ങുകയും ചെയ്തു. കൂടാതെ ആ സമയത്ത് ഉംറക്ക് വരേണ്ടിയിരുന്ന നിരവധി വിദേശ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേക്ക് വരാനും സാധിച്ചില്ല. ഇവര്‍ക്ക് വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്ന മുറക്ക് വരാനാകുമെന്ന് അന്ന് തന്നെ ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here