എമിറേറ്റിലെ 10 വിനോദസഞ്ചാരകേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന എട്ടാമത് ഹെൽത്ത് ആൻഡ് ടൂറിസം 2021 കാമ്പയിൻ ഡിസംബർ 13-ന് ആരംഭിക്കും. ‘എന്റെ പ്രതിരോധശേഷി’ എന്ന പ്രമേയത്തിൽ ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിലെ ഹെൽത്ത് പ്രൊമോഷൻ വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഒരേസമയം ആരോഗ്യകരമായ ജീവിതശൈലി മെച്ചപ്പെടുത്തലും ഷാർജയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രചാരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഷാർജയിലെ ആദ്യ ഓൺലൈൻ ആരോഗ്യടൂറിസം കാമ്പയിനായാണ് ഇത് കണക്കാക്കപ്പെടുന്നത്. എമിറേറ്റിലെ നിരവധി സർക്കാർ, സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടി ഡിസംബർ 31-ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here