ആരോഗ്യ- ഔഷധ നിര്‍മാണ മേഖലകളിലടക്കം വന്‍ മാറ്റത്തിനൊരുങ്ങി യുഎഇ. രാജ്യത്ത് നൂതന ചികിത്സാ ഉപകരണങ്ങളുടെ നിര്‍മാണം, പകര്‍ച്ചവ്യാധികള്‍ നേരിടാനുള്ള മുന്‍കരുതല്‍, രോഗങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇതുസംബന്ധിച്ച സുപ്രധാന ധാരണാപത്രത്തില്‍ ആരോഗ്യമന്ത്രാലയവും അല്‍ ജലീല ഫൗണ്ടേഷനും ഒപ്പുവച്ചു. ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ നേരിടാനുള്ള കര്‍മപരിപാടികള്‍ക്കു രൂപം നല്‍കുകയും വിവിധ മേഖലകളെ ഏകോപിപ്പിച്ച്‌ തുടക്കം കുറിക്കുകയും ചെയ്യും. ആരോഗ്യ രംഗത്ത് ഡിജിറ്റൈസേഷന്‍ നടപ്പാക്കി സേവനം കൂടുതല്‍ കാര്യക്ഷമമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here