ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല താമസാനുമതി നല്‍കുന്നത് സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. 5, 10 വര്‍ഷ കാലാവധിയുള്ള വീസകളാണ് അനുവദിക്കുക. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ മന്ത്രി ഖൈസ് മുഹമ്മദ് അല്‍ യൂസുഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.
നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് റിയല്‍ എസ്‌റ്റേറ്റ്, വാണിജ്യ, നിക്ഷേപ വിഭാഗങ്ങളിലാണ് വീസകള്‍ നല്‍കുക. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മന്ത്രാലയത്തിന്റെ നിക്ഷേപ സേവന കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാനാകുമെന്നും മന്ത്രാലയം അറിയിച്ചു.

നിക്ഷേപവും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല താമസാനുമതി നല്‍കുന്നത്. ഇതിലൂടെ ഒമാനില്‍ സംരംഭങ്ങളും വര്‍ധിപ്പിക്കാനാകും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീകും ദീര്‍ഘകാല വിസാ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here