അത്യുഷ്​ണ തരംഗത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ വിധർഭയിലും കിഴക്ക്​-പടിഞ്ഞാറൻ മധ്യപ്ര​േദശിലും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. നാഗ്​പൂരിൽ ചൊവ്വാഴ്​ച ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസാണ്​ രേഖപ്പെടുത്തിയത്​.

വിധർഭയിൽ അടുത്ത മൂന്ന്​ ദിവസത്തേക്കാണ്​ റെഡ്​ അലർട്ട്​. അഞ്ചാമത്തെ ദിവസം തൊട്ട്​ താപനില കുറഞ്ഞേക്കുമെന്നും കരുതുന്നു. ഛത്തീസ്​ഗഢിൽ രണ്ട്​ ദിവസത്തേക്ക്​ ഒാറഞ്ച്​ അലർട്ടും​ പ്രഖ്യാപിച്ചിട്ടുണ്ട്​. രാജ്യത്തി​​െൻറ വടക്കു പടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിൽ ചൊവ്വാഴ്​ച ഉഷ്​ണതരംഗം കനക്കുമെന്നാണ്​ കരുതുന്നതെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വാരം അവസാനത്തോടെ ഉഷ്​ണം കുറഞ്ഞേക്കും. കേരളത്തിൽ ജൂൺ ആദ്യ വാരത്തോടെ മൺസൂൺ എത്തുമെന്നും അറിയിപ്പുണ്ട്​.

‘ഹരിയാന, ചണ്ഡിഗഢ്​, ഡൽഹി, ഉത്തർപ്രദേശ്​, മധ്യപ്രദേശി​​െൻറ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മെയ്​ 28 വരെ ഉഷ്​ണതരംഗം തുടരാനും മെയ്​ 26ന്​ കഠിനമാകാനും സാധ്യതയുണ്ട്​’ -കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വീറ്റ്​ ചെയ്​തു.

വലിയ പ്രദേശങ്ങളിൽ ഉയർന്ന താപനില തുടർച്ചയായി രണ്ട്​ ദിവസം 45 ഡിഗ്രി സെൽഷ്യസിൽ തുടർന്നാലാണ്​ ഉഷ്​ണ തരംഗം പ്രഖ്യാപിക്കുക. എന്നാൽ ഡൽഹി പോലുള്ള ചെറിയ പ്രദേശങ്ങളിൽ ഒരു ദിവസം തന്നെ താപനില 45 ഡിഗ്രി സെൽഷ്യസിലേക്ക്​ എത്തിയാൽ ഉഷ്​ണ തരംഗം പ്രഖ്യാപിക്കും. ഡൽഹിയിൽ തിങ്കളാഴ്​ച ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ്​ ആയിരുന്നു.

ഡൽഹിയിൽ അടുത്ത ​െവള്ളി, ശനി ദിവസങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ്​ വീശാൻ സാധ്യതയുണ്ടെന്ന്​ മേഖല കാലാവസ്ഥ പ്രവചന വിഭാഗം തലവൻ കുൽദീപ്​ ശ്രീവാസ്​തവ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here