തിരുവനന്തപുരം ∙ സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഞായറാഴ്ച വൈകിട്ട് പരക്കെ മഴ പെയ്തു. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവടങ്ങളിൽ ഉൾപ്പെടെ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായി. മലപ്പുറം ജില്ലയുടെ കിഴക്കൻ‌ ഭാഗങ്ങളിലും കോഴിക്കോടിന്റെ മലയോരഭാഗങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായി.

അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. തിങ്കളാഴ്ച 14 ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here