ഇതിനെയും നമ്മൾ അതിജീവിക്കും എന്ന് പറഞ്ഞു നാടിനെ സഹായിക്കാൻ ഇറങ്ങിയ ഒരു പറ്റം പ്രവാസികൾ.. അതെ അതാണ് “തുരുത്ത് പ്രവാസി സംഘം”. ആലുവയിൽ തുരുത്ത് എന്ന ചെറിയ ഗ്രാമത്തിലെ പ്രവാസികൾ സ്വരൂപിച്ച ധനസഹായവും പച്ചക്കറി കിറ്റും അറുപതോളം വീടുകളിൽ എത്തിച്ചാണ് ഇവർ മാതൃക കാണിച്ചത്. ബഹുമാനപ്പെട്ട വാർഡ് മെമ്പർമാരായ നഹാസ് കളപ്പുരയ്‌ക്കൽ നിഷ ടീച്ചർ എന്നിവർ ചേർന്ന് സംയുകതമായാണ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തത്.

മഹാമാരി കാരണം ലോകം ഒന്നടങ്കം പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒന്നര വർഷമായി മിക്ക രാജ്യങ്ങളും വൈറസ് ഭീതിയിലാണ്. ഇതിനിടെ രാജ്യത്ത് രണ്ടാമതും കോവിഡ്–19 കേസുകൾ വ്യാപകമായി. ഒരിക്കൽ കുറഞ്ഞെന്ന് കരുതിയിടത്തുനിന്നാണ് വൈറസ് വീണ്ടും അതിവേഗം വ്യാപിക്കുന്നത്. ഇതോടെ ജീവിതം പ്രതിസന്ധിയിലായ ജനം ബുദ്ധിമുട്ടിലാണ്. കോവിഡിനെ പിടിച്ചുകെട്ടാൻ ഏറ്റവും മികച്ച മാർഗം വാക്സീനേഷനും കർശന നിയന്ത്രണങ്ങളും തന്നെയാണ്.

ഈ കോവിഡ് കാലത്തിൻ്റെ പിടിയിലമർന്ന് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ കര കയറ്റാൻ ഓരോ നാട്ടിലെയും പ്രവാസി കൂട്ടായ്മകളും ഇത് പോലുള്ള കാര്യങ്ങൾ പിന്തുടരേണ്ടതുണ്ടെന്നു ആലുവ തുരുത്ത് പ്രവാസി സംഘം പ്രതിനിധികൾ ആവശ്യപ്പെട്ടു…

LEAVE A REPLY

Please enter your comment!
Please enter your name here