ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കോവിഡ് രോഗം ഭേദമായ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണ് ഇത്. എല്ലാ ടെസ്റ്റുകളിലും രോഗം പൂര്‍ണമായും ഭേദമായി കഴിഞ്ഞാണ് ഇയാള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 15000 കടന്നു. ഇതുവരെ 498 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഒരു കുടുംബത്തിലെ 26 പേര്‍ക്ക് കോവിഡ് സ്ഥിരീകിച്ചു. രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 47 ജില്ലകള്‍ കോവിഡ് പോസറ്റീവ് ലക്ഷണമുള്ള സ്ഥലങ്ങളാണ്. 45 ജില്ലകളില്‍ 14 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രക്ക് പുറമേ മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളാണ് രോഗബാധിതരുടെ കേന്ദ്രങ്ങളായി തുടരുന്നത്.

ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഒരു കുടുംബത്തിലെ 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകിച്ചത്. ഇവര്‍ പല വീടുകളിലായി അടുത്തടുത്ത് താമസിക്കുകയായിരുന്നു. കുടുംബത്തിലുള്ളവര്‍ സാമൂഹിക അകലം പാലിച്ചില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. തീവ്ര ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here