ഇന്ത്യയിൽ ലോക് ഡൗണിനെ തുടർന്ന് കുടുങ്ങിയ ബഹ്റൈൻ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചയച്ചു. ഗൾഫ് എയറിന്റെ പ്രത്യേക വിമാനത്തിലാണ് ഇവരെ സ്വദേശത്തേക്ക് മടക്കി അയച്ചത്. ബഹ്റൈനിൽനിന്ന് മഹാരാഷ്ട്രയിലെ പുണെ വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനം അവിടെ നിന്നുള്ള യാത്രക്കാരുമായി ചെന്നൈയിലേക്ക് പോയി. ചെന്നൈയിൽനിന്നും ശേഷിക്കുന്നവരെ കയറ്റി തിരികെ ബഹ്റൈനിലേക്ക് പറന്നു. ബോർഡിങ്ങിന് മുമ്പായി മുഴുവൻ യാത്രക്കാരെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് ആഭ്യന്തര, രാജ്യാന്തര വിമാന സർവിസുകൾ നിർത്തിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here