best malayalam news portal in dubai

യു.​എ.​ഇ​യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ പേ​ട​ക​മാ​യ ഹോ​പ്പ്​ പ്രോ​ബ്​ ആ​ദ്യ ചി​ത്രം പു​റ​ത്തു​വി​ട്ടു. യാ​ത്ര തു​ട​ങ്ങി ര​ണ്ട്​ ദി​വ​സം പോ​ലും തി​ക​യു​ന്ന​തി​ന്​ മു​ൻപാണ് ചൊ​വ്വ​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ആ​ല്‍ മ​ക്​​തൂ​മാ​ണ്​ ട്വി​റ്റ​റി​ലൂ​ടെ ഈ വി​വ​രം അ​റി​യി​ച്ച​ത്.ലക്ഷക്കണക്കിന് കിലോമീറ്റര്‍ അ​ക​ലെ നി​ന്ന്​ ഹോ​പ്പ്​ പ്രോ​ബ്​ ചു​വ​ന്ന​ഗ്ര​ഹ​ത്തി​​ന്റെ ചിത്രം അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വി​റ്റ​റിൽ കുറിച്ചു.പേ​ട​ക​ത്തി​ലെ ക്യാമറ ട്രാ​ക്കി​ങ്​ സം​വി​ധാ​നം ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനത്തിെന്റെ ചി​ത്രം പകര്ര്‍​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ഴ്​ മാ​സ​ത്തെ യാ​ത്ര​ക്കൊ​ടു​വി​ല്‍ 2021 ഫെ​ബ്രു​വ​രി​യി​ല്‍ ഹോ​പ്പ്​ ചൊ​വ്വ പ്ര​വേ​ശ​നം ന​ട​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here