best malayalam news portal in dubai

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരിച്ച മലപ്പുറം കാളികാവ് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദുബൈയില്‍ വച്ച്‌ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. തിരിച്ചെത്തിയ ശേഷം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഇതോടുകൂടി 52 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here